ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ 'ഓണാഘോഷം സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമിട്ട ആഘോഷ പരിപാടികളിൽ മേഖല "സ്വരലയ'യുടെ നേതൃത്വത്തിൽ നടത്തി വരുന്ന സംഗീതപരിപാടി, ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, റേഡിയോ സുനോ ടീമിന്റെ "ഷോ യുവർ ടാലന്റ്' പ്രോഗ്രാം, ഗാനമേള, നൃത്തങ്ങൾ, റേഡിയോ സുനോ ടീമിന്റെ കാണികളിൽ നിന്ന് തിരഞ്ഞെടുത്തവർ അണിനിരന്ന പരിപാടി എന്നിവ നടന്നു നടന്നു. തുടർന്നുനടന്ന ഓണസദ്യയിൽ 1600-ഓളം പേർ പങ്കെടുത്തു.
ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി വി കെ സുലേഷ് , പ്രസിഡന്റ് കെവി മഹേഷ്, രക്ഷാധികാരി സമിതിയംഗങ്ങളായ സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, എൻ കെ വീരമണി, ലിവിൻ കുമാർ, കേരള സമാജം പ്രസിഡന്റ് രാധാകൃഷ-പിള്ള്ണ, സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ വർഗീസ് ജോർജ്, സാഹിത്യവിഭാഗം സെക്രട്ടറി ബിനു കരുണാകരൻ, നവ കേരള കോ ഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള പ്രസിഡന്റ് രാജ്കൃഷ--്ണൻ എൻഎസ്എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി ബിന്ദു ആർ നായർ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം, ഗഫൂർ ഉണ്ണിക്കുളം എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ ഷിജു പിണറായി, ജനറൽ കൺവീനർ വി കെ ജയേഷ്, പ്രതിഭ റിഫ മേഖല സെക്രട്ടറി വി ടി ബാബു, മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, മേഖല രക്ഷാധികാരി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതിയംഗങ്ങളും മേഖല, യൂണിറ്റ് കമ്മിറ്റിയംഗങ്ങളുമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.







0 comments