ad
Deshabhimani

ബഹ്റൈനിലെ സ്‌കൂള്‍ പഠനം: നേരിട്ടുള്ള ക്ലാസ്സോ ഓണ്‍ലൈനോ എന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാം

Class Room

Representative Image | AI

വെബ് ഡെസ്ക്

Published on Apr 13, 2026, 12:49 PM | 1 min read

മനാമ: ബഹ്റൈനിലെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ രണ്ടാം ടേം അവസാനിക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ പഠനം തുടരാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏപ്രില്‍ 19 മുതല്‍ മുതല്‍ ഈ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, പഠനരീതിയും പരീക്ഷകളും സംബന്ധിച്ച കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കി.


പൊതുവിദ്യാലയങ്ങളില്‍ ഏത് രീതിയാണ് താല്പര്യമെന്ന് അറിയാന്‍ ഈ ആഴ്ച തന്നെ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ബന്ധപ്പെടുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌കൂള്‍ ബസ് സൗകര്യം പുനരാരംഭിക്കും. കൂടാതെ സ്‌കൂളിലെ കാന്റീനുകളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാകും. നേരിട്ട് സ്‌കൂളില്‍ എത്തുന്നവര്‍ക്ക് അവിടെ വെച്ചോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പരീക്ഷകള്‍ എഴുതാം.


ഓണ്‍ലൈന്‍ പഠനം തുടരുന്നവര്‍ക്കായി നിലവിലെ രീതിയില്‍ തന്നെ പ്രധാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പഠനം തുടരും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ കിന്റര്‍ഗാര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബിരുദദാന ചടങ്ങുകള്‍ നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home