ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി അടച്ചു

മനാമ: ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് തിങ്കളാഴ്ച രാത്രി അറിയിച്ചു. മേഖലയിലെ സംഭവവികാസങ്ങളുടെ പാശ്ചാത്തലത്തില്‍ മുന്‍കരുതലയാണ് നടപടി. അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള ഔദ്യോഗിക അറിയിപ്പുകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. ഖത്തര്‍ തിങ്കളാഴ്ച വൈകീട്ട് വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നു.









0 comments