ബഹ്‌റൈനിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെ കടൽഗതാഗതത്തിന് നിരോധനം

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബഹ്‌റൈൻ തീരപ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം അടിയന്തര കടൽ യാത്ര നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് നിരോധനം. ഈ തീരുമാനം അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾ, ഉല്ലാസ നൗകകൾ തുടങ്ങി എല്ലാത്തരം ജലയാനങ്ങൾക്കും ഈ ഈ നിരോധനം ബാധകമാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ സജ്ജീകരണം വർദ്ധിപ്പിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ബഹ്‌റൈന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. കടൽഗതാഗതവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾക്കും ഇത് തുടർച്ചയായ നടപടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ കടൽ ഉപയോക്താക്കളും നിശ്ചയിച്ചിരിക്കുന്ന നിരോധന സമയങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷ്‌ക്കും നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമായി തീരപ്രദേശങ്ങളിലേക്ക് സമീപിക്കാതിരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ബഹ്‌റൈൻ തീരങ്ങളിൽ ഒന്നു മുതൽ ശേരി, ഷാഫി മത്സ്യ ബന്ധനം നിരോധിച്ചു
മനാമ: ബഹ്‌റൈൻ സമുദ്രാതിർത്തിയിൽ സമുദ്രവിഭവങ്ങളുടെ സംരക്ഷണവും ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും ലക്ഷ്യമിട്ട് മീൻപിടുത്തത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പുറപ്പെടുവിച്ച 2024ലെ രണ്ടാം നമ്പർ ഉത്തരവ് പ്രകാരം, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ മൂന്ന് ഇനം മത്സ്യങ്ങളെ പിടിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്.
ശേരി, സാഫി, സീബ്രീം എന്നീ ഇനം മത്സ്യങ്ങൾ പിടിക്കുന്നതിനാണ് നിരോധനം. രാജ്യത്തെ പ്രാദേശിക വിപണികളിൽ സമുദ്രവിഭവങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും വൈവിധ്യം നിലനിർത്തുന്നതിനുമുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഏപ്രിൽ, മെയ് മാസങ്ങളിൽ ബഹ്‌റൈന്റെ പ്രാദേശിക ജലാശയങ്ങളിൽ ഈ മൂന്ന് ഇനം മത്സ്യങ്ങളെയും പിടിക്കുന്നത് നിയമവിരുദ്ധമായിരിക്കും. മീൻപിടുത്തത്തിനിടെ അബദ്ധവശാൽ ഈ മത്സ്യങ്ങൾ വലയിൽ കുടുങ്ങിയാൽ, അവയുടെ സുരക്ഷ ഉറപ്പാക്കി ഉടൻ തന്നെ കടലിലേക്ക് തിരിച്ചുവിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും ഈ തീരുമാനങ്ങളുമായി സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പൊതുജനങ്ങളോടും മത്സ്യത്തൊഴിലാളികളോടും അഭ്യർഥിച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനായി എല്ലാവരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.










0 comments