ad
Deshabhimani

കുവൈത്തിനുനേരെ വീണ്ടും ആക്രമണം

kuwait attack
വെബ് ഡെസ്ക്

Published on Jun 10, 2026, 04:52 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിനുനേരെ ബുധനാഴ്‌ച വീണ്ടും ആക്രമണം. പുലർച്ചെ അഞ്ചോടെ രാജ്യാതിർത്തിയിലേക്ക് കടന്നെത്തിയ ഡ്രോണുകളെയും മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ കമാൻഡ് അറിയിച്ചു.


സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്‌. വിവിധ പ്രദേശങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞതിന്റെ ഭാഗമായിരുന്നു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അപവാദങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നുംഅധികൃതർ മുന്നറിയിപ്പ് നൽകി. മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ- ഒന്നിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിക്കുകയും 13 ഇന്ത്യക്കാർ ഉൾപ്പെടെ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home