ad
Deshabhimani

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

DYFI State Conference.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 06:17 PM | 1 min read

തൃശൂർ: ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ മുന്നൊരുക്കം സജീവം. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സംവിധായകൻ ചിദംബരം, ഫുട്ബോൾ താരം സി കെ വിനീതിന് നൽകി പ്രകാശനം ചെയ്തു. കാസർകോട് കൊടക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ സിനാനാണ് ലോഗോ രൂപകല്പന ചെയ്തത്.


പ്രകാശന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സമ്മേളന സ്വാഗതസംഘം ട്രെഷറർ കെ കെ രാമചന്ദ്രൻ എംഎൽഎ, ജനറൽ കൺവീനർ കെ എസ് റോസ്സൽ രാജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ ചിന്ത ജെറോം, എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ്, ട്രഷറർ സുകന്യ ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, ഡോ ഫസീല തരകത്ത് എന്നിവർ പങ്കെടുത്തു.


സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്‌ ജൂൺ 28ന്‌ രൂപീകരിച്ച സംഘാടകസമിതിയിൽ നാനാതുറകളിലുള്ള വൻ ജനാവലിയാണ്‌ എത്തിയത്‌. തുടർന്ന്‌ ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിലും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. 211 മേഖലകളിൽ 100 ഇടത്തും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. 10ന്‌ മേഖലാതല സംഘാടകസമിതി രൂപീകരണം പൂർത്തിയാവും. യൂണിറ്റ്‌ തല സംഘാടക സമിതികളും രൂപീകരിച്ചുതുടങ്ങി. 2306 യൂണിറ്റ്‌ സംഘാടകസമിതികളുടെ രൂപീകരണം 20ന്‌ പൂർത്തിയാവും. ഓരോപ്രദേശത്തെയും പൊതുപ്രവർത്തകരുടെയും കലാസാഹിത്യ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ്‌ സംഘാടക സമിതികൾക്ക്‌ രൂപം നൽകുന്നത്‌.


സമ്മേളനത്തിന്റെ പ്രചാരണത്തിനായി ചുവരെഴുത്തുകളും ബോർഡുകളും ഉയർന്നുതുടങ്ങി. നവമാധ്യമങ്ങളിലും സമ്മേളനത്തിന്റെ പ്രചാരണമുയർന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ യൂണിറ്റ്‌തലം മുതൽ ജില്ലാതലംവരെ വിവിധ പ്രചാരണ പരിപാടികളും അനുബന്ധ പരിപാടികളും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home