പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: മലയിടംതുരുത്തിലെ പരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട, പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഒരുവർഷത്തേക്ക് മരവിപ്പിച്ചു. ഉന്നതിയിലെ ഏഴുകുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഒരുവർഷത്തിനകം സ്പോൺസർഷിപ്പിലൂടെ വീടുവച്ച് നൽകാനും സർക്കാർ മുൻകൈയെടുത്ത് കരാറുണ്ടാക്കിയ സാഹചര്യത്തിലാണിത്.
പാരിയത്തുകാവിൽ തലമുറകളായി താമസിക്കുന്ന ഏഴു പട്ടികജാതി കുടുംബങ്ങളാണ് സ്വകാര്യ വ്യക്തി നൽകിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം കുടിയൊഴിപ്പിക്കൽ നേരിട്ടത്. ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കിയതോടെ സാവകാശം തേടി മുൻ എൽഡിഎഫ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒത്തുതീർപ്പ് പരിഗണിച്ച് ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിക്കുകയായിരുന്നു. കരാർലംഘനമുണ്ടായാൽ സ്ഥലമുടമകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി.









0 comments