ഏഷ്യാകപ്പ് സോഫ്റ്റ്ബോളിൽ ഇന്ത്യക്കായി മൈസ ജേഴ്സിയണിയും

തൃശൂർ : ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പ് 2026 സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ–15 വനിതാ വിഭാഗത്തിൽ ഇന്ത്യക്കായി തൃശൂർ സ്വദേശിനി മൈസ ജേഴ്സിയണിയും. ഓർമ ദുബായ് പ്രവർത്തകനായ ആബിദ് ആളൂരിന്റെയും ജാസ്മിന്റെയും മകളാണ്. കേച്ചേരി–ആളൂർ സ്വദേശിയായ മൈസ (14) ചൂണ്ടൽ എൽഐജി ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്.
അഞ്ചാം ക്ലാസ് മുതൽ സോഫ്റ്റ്ബോൾ–ബേസ്ബോൾ പരിശീലനം ആരംഭിച്ച മൈസ ഇതിനകം എട്ട് സംസ്ഥാനതല മത്സരങ്ങളിലും രണ്ട് ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിലവിൽ തൃശൂരിലെ മരിയൻസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. എൻജിനിയറിങ് വിദ്യാർഥിയായ ഫാദിൽ റിഫാനും അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജസ മെഹവിഷുമാണ് സഹോദരങ്ങൾ.










0 comments