കൊച്ചിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. എടവനക്കാട് സ്വദേശിനിയായ 48 കാരി ബിന്ദുവാണ് മരിച്ചത്. എടവനക്കാട് കോഴിപറമ്പിൽ സജീവന്റെ ഭാര്യയാണ് ബിന്ദു. ചൊവ്വ രാത്രിയിലാണ് സംഭവം. വീടിന് പുറത്തേയ്ക്ക് ഇറങ്ങിയ ബിന്ദുവിനെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിലെത്തി തന്നെ എന്തോ കടിച്ചതായി ബിന്ദു പറയുകയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പക്ഷേ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ബിന്ദുവിനെ കടിച്ച പാമ്പിനെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പാമ്പ് ഇപ്പോഴും വീട്ടിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. ബിന്ദുവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും പാമ്പുകൾ സജീവമാവുകയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.









0 comments