Deshabhimani

അങ്കമാലി എൻആർഐ ഓണാഘോഷം

ankamali nri onam
വെബ് ഡെസ്ക്

Published on Sep 23, 2026, 08:54 AM | 1 min read

അബുദാബി : അബുദാബി അങ്കമാലി എൻആർഐ അസോസിയേഷന്റെ (ആൻറിയ) ഓണാഘോഷം യാസ് ഐലൻഡിലെ യാസ് അമേരിക്കൻ അക്കാദമിയിൽ നടന്നു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു. സാംസ്കാരിക സമ്മേളനം പസത്വ ആയുർവേദ സിഇഒ ഗോപിക ആനന്ദ് ഉദ്ഘാടനംചെയ്തു. ആൻറിയ അബുദാബി പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷനായി. പരിപാടി കൺവീനർ അനിൽ അഗസ്റ്റി, ആൻറിയ ജനറൽ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ട്രഷറർ പ്രകാശ് ജെയ്സൺ, വൈസ് പ്രസിഡന്റ് ഫിമി റിജു, ജോയിന്റ് സെക്രട്ടറി ഷാജു വർഗീസ്, ജോയിന്റ് ട്രഷറർ മാർട്ടിൻ തോമസ്, വൈസ് പ്രസിഡന്റ് ജിനു പാപ്പച്ചൻ എന്നിവർ സംസാരിച്ചു.


തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വിജയികൾക്കുള്ള സമ്മാനവിതരണം ലക്കി ഡ്രോ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ജോയിന്റ് കൺവീനർമാരായ അനിറ്റ ജോയ്, ടി നെൽവിൻ എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home