അൽ സാവിയ സ്‌കൂൾ വാർഷികാഘോഷം

സലാല : സലാല അൽ സാവിയ പ്രൈവറ്റ് സ്‌കൂൾ വാർഷികാഘോഷവും കെജി–2 ബിരുദദാന ചടങ്ങും സലാല വിമൺസ് ഹാളിൽ നടന്നു. സലാല ഡെപ്യൂട്ടി ഗവർണർ സാലം ബിൻ മുഹമ്മദ് അൽ അംരി ബിരുദദാന സന്ദേശം നൽകി. സ്കൂൾ ചെയർമാൻ അബ്‌ദുൾ ഷുക്കൂർ അധ്യക്ഷനായി. അക്കാദമിക് ഡയറക്ടർ മുഹമ്മദ് ദിൽഷാദ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഫയേഴ്സ് സ്പെഷ്യലിസ്റ്റ് അലി സുഹൈൽ സയ്യിദ് ഗവാസ്, സലാല ഗവർണറുടെ ഓഫീസിലെ കോ -ഓർഡിനേഷൻ വിഭാഗം മേധാവി ബദി ഫായിൽ റിയാദ് ബൈത് സറൂർ, ഖാലിദ് അബ്ദുള്ള ഖത്തമീം അൽ മർഹൂൻ, സ്കൂൾ മാനേജിങ് ഡയറക്ടർ സാജിദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.










0 comments