ad
Deshabhimani

അൽ നഹ്ദ ജങ്ഷനും ഇത്തിഹാദ് റോഡും നവീകരിക്കും; ദുബായ്–ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

dubai sharjah road

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2026, 04:03 PM | 1 min read

ദുബായ് : അൽ നഹ്ദ ജങ്ഷനും ഇത്തിഹാദ് റോഡും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട്‌ യുഎഇ ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം. പരിചയസമ്പന്നരായ കരാർ കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചതായി മന്ത്രാലയം അറിയിച്ചു. ദുബായെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലെ തിരക്ക് കുറയ്ക്കാനാണ്‌ ലക്ഷ്യം.


​അൽ നഹ്ദ ജങ്ഷന്റെയും ഇത്തിഹാദ് റോഡിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്നതാണ്‌ പദ്ധതി. ദുബായ്–ഷാർജ മേഖലയിലെ വാഹനഗതാഗതം കൂടുതൽ സുഗമമാക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ജങ്ഷനുകളുടെ പ്രവർത്തനക്ഷമത ഉയർത്തുകയും സുസ്ഥിര വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. താൽപര്യമുള്ള കരാർ കമ്പനികൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 800-6634 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. മന്ത്രാലയം അംഗീകരിച്ച കരാറുകാരുടെ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും അപേക്ഷകൾ വിലയിരുത്തുക.


​ഷാർജയും ദുബായുമായി ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല മെച്ചപ്പെടുത്താനായി 75 കോടി ദിർഹം ചെലവഴിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അൽ താവുൻ ടണലും നൂർ റോഡും ഉൾപ്പെടെയുള്ള റോഡുകളുടെ നിർമാണവും വികസനവുമാണ് പദ്ധതിയിലുള്ളത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ച പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മുബാദറ, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഷാർജ പൊലീസ്, ഷാർജ മുനിസിപ്പാലിറ്റി, സെവ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home