അക്കാഫ് സ്‌പോർടെക്‌സ് സമാപിച്ചു

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ‘അക്കാഫ് സ്‌പോർടെക്‌സ്’ ഖിസൈസ് വുഡ്‌ലേം പാർക്ക് സ്കൂളിൽ നടന്നു. നിരവധി കായികതാരങ്ങൾ വിവിധ കോളേജ് അലുംനികളെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തി. രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ വിവിധ കോളേജ് അലുംനികൾ അണിനിരന്നു. നെതർലൻഡ് മുൻ അംബാസഡറും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി സല്യൂട്ട് സ്വീകരിച്ചു.
പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസന്റ് വലിയ വീട്ടിൽ, സി എൽ മുനീർ, അക്കാഫ് സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ എ രമേഷ്, കോ–ഓർഡിനേറ്റർ സി പി കെ മുഹമ്മദ്, സ്പോർടെക്സ് ജനറൽ കൺവീനർ ജയഹരി ഗോപൻ, ജോയിന്റ് ജനറൽ കൺവീനർമാരായ കെ എസ് ശരൺ, ഫെബിന അമീർ എന്നിവർ സംസാരിച്ചു.
കബഡിയിൽ തൃശൂർ ചിന്മയ മിഷൻ കോളേജ് അലുംനിയും വോളിബോളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് അലുംനിയും വടംവലി പുരുഷ, -വനിതാ വിഭാഗങ്ങളിൽ എംഇഎസ് കോളജ് (മെസ്പ) പൊന്നാനിയും ചാമ്പ്യന്മാരായി. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കുട്ടനാട് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. എംഇഎസ് കോളേജ് ഓഫ് എൻജിയറിങ് കുറ്റിപ്പുറം, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.










0 comments