ad
Deshabhimani

അഞ്ചരലക്ഷം രൂപയുടെ പുരസ്‌കാരം: സാഹിത്യ പ്രതിഭകളെ ആദരിക്കാൻ അക്കാഫ്

AKCAF Story Competition

അക്കാഫ് സംഘടിപ്പിക്കുന്ന ആഗോള കഥാമത്സരത്തിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 04:05 PM | 1 min read

ദുബായ്: മലയാള സാഹിത്യത്തിന്‌ സമഗ്ര സംഭാവന നൽകുന്ന പ്രതിഭകളെ ആദരിക്കാൻ അക്കാഫ് ഇവന്റ്സ്. വർഷംതോറും അഞ്ചരലക്ഷം രൂപയുടെ പുരസ്‌കാരം നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ പ്രഖ്യാപിച്ചു. പ്രവാസലോകത്തുനിന്ന് മലയാള സാഹിത്യത്തിന് ലഭിക്കുന്ന ഉയർന്ന സമ്മാനത്തുകയായിരിക്കും ഇതെന്നും സംഘാടകർ അറിയിച്ചു.


അക്കാഫ് സംഘടിപ്പിക്കുന്ന ആഗോള കഥാമത്സരത്തിന്റെ പോസ്റ്റർ പ്രകാശനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. എഴുത്തുകാരിയും സാഹിത്യവിഭാഗം ഉപദേശക സമിതി അംഗവുമായ ഗീത മോഹൻ അതിഥിയായി. മാധ്യമപ്രവർത്തകരായ വനിത, സുരേഷ് വെള്ളിമറ്റം, അനൂപ് കീച്ചേരി എന്നിവർ സംസാരിച്ചു.


ഇടവേളയ്ക്കുശേഷം അടുത്ത വർഷംമുതൽ പുരസ്‌കാര വിതരണം പുനഃരാരംഭിക്കുമെന്ന് അക്കാഫ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ജീവിതം സാഹിത്യത്തിനായി സമർപ്പിച്ചിട്ടും വാർധക്യത്തിൽ പ്രയാസപ്പെടുന്ന പ്രതിഭകളെയും പുരസ്‌കാര പരിഗണനയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഢിൻ ഫെർണാണ്ടസ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, അമീർ കല്ലട്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്, വി സി മനോജ്, അനൂപ് കുമ്പനാട്, റാണി സുധീർ, വിദ്യ പുതുശേരി, രശ്‌മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്‌ദുള്ള, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കൂടൻ, അക്ബർ ആലിക്കര, അജിത് വള്ളോലി എന്നിവർ സംസാരിച്ചു. അക്കാഫ് സാഹിത്യവിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതവും കോ ഓർഡിനേറ്റർ ദീപിക സുജിത് നന്ദിയും പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home