അക്കാഫ് പ്രൊഫഷണൽ ലീഗ് അഞ്ചാം സീസൺ: ക്രിക്കറ്റ് മാമാങ്കത്തിന് ജനുവരി 11ന് തുടക്കം

ദുബായ്: കേരളത്തിലെ വിവിധ കോളേജ് അലുമ്നകളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന എപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ ജനുവരി 11 മുതൽ ഫെബ്രുവരി 14 വരെ ദുബായ് വിഷൻ സ്റ്റേഡിയത്തിൽ നടക്കും. 32 കോളേജ് അലുമ്നി ടീമുകളും എട്ട് വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിൽ മുൻ രഞ്ജി താരങ്ങളും യുഎഇ ദേശീയ ടീം അംഗങ്ങളും പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ആണ് അഞ്ചാം സീസണിന്റെ ബ്രാൻഡ് അംബാസഡർ. തുടർച്ചയായി അഞ്ചാം തവണയാണ് ശ്രീശാന്ത് എപിഎല്ലിന് പിന്തുണയുമായി യുഎഇയിൽ എത്തുന്നത്. വർക്കല സിഎച്ച്എംഎം കോളേജ് അലുമ്നി ടീമായിരുന്നു കഴിഞ്ഞ സീസണിലെ ജേതാക്കൾ.
എപിഎൽ സീസൺ 5-ന്റെ ഔദ്യോഗിക ബ്രോഷർ പ്രകാശനം അക്കാഫ് ക്യാമ്പസ് ബീറ്റ്സ് സക്സസ് പാർട്ടി വേദിയിൽ വെച്ച് അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പാട്ടാണിപ്പറമ്പിൽ നിർവഹിച്ചു. ടൂർണമെന്റിന്റെ ജനറൽ കൺവീനറായി രാജറാം ഷാ (എസ്എൻ കോളേജ്, വർക്കല), സ്ട്രാറ്റജിക് അഡ്വൈസറായി ബിന്ദു ആന്റണി (സേക്രഡ് ഹാർട്ട് കോളേജ്, എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.
ടൂർണമെന്റിന്റെ വിജയത്തിനായി കമ്മിറ്റിയെയും ഭാരവാഹികൾ പ്രഖ്യാപിച്ചു. എക്സ്കോം അംഗങ്ങൾ (Excoms): ബിന്ദ്യ ശ്രീനിവാസ് (എൻഎസ്എസ് എൻജിനീയറിങ് കോളേജ്, പാലക്കാട്), ജോൺ കെ ബേബി (സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി), ബിജു സേതുമാധവൻ (എസ്എച്ച് തേവര കോളേജ്), ലാൽ രാജൻ (എംജി കോളേജ്, തിരുവനന്തപുരം), ശ്രീജ സുരേഷ് (സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്, തൃശൂർ), ഗോകുൽ ജയചന്ദ്രൻ (തേജസ് എൻജിനീയറിങ് കോളേജ്, തൃശൂർ), സുമിഷ് സരളപ്പൻ (ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര), മനു ഷാജി (ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട).
ജോയിന്റ് ജനറൽ കൺവീനർമാർ: റിഷാഫ് (ഐസിഎ കോളേജ്), ടിന്റു വർഗീസ് (ശ്രീബുദ്ധ കോളേജ്), ഷാഫി അഞ്ചങ്ങാടി (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ - AASK), സലിം ചെരിപൊയിൽ (മടപ്പള്ളി ഗവ. കോളേജ് - MGCA), ഷമീർ ഹുസൈൻ (കാർമൽ കോളേജ്), നിജിത്ത് പനമുക്കത്ത് (ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), സുധി സാഹിബ് (ലയോള കോളേജ്, തിരുവനന്തപുരം), അക്ഷയ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), ശ്യാം ചന്ദ്രഭാനു (എംജി കോളേജ്).
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, കൾച്ചറൽ കോർഡിനേറ്റർ മനോജ് വി സി, വനിതാ വിഭാഗം പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മുൻഗണനാ ക്രമത്തിൽ അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 054 556 6934, 055 739 6835










0 comments