2025ലെ അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു

അബുദാബി: അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയറ്റേർസ് ഏർപ്പെടുത്തുന്ന അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ നിരൂപണം, പുരോഗമന സാംസ്കാരിക മണ്ഡലങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ച് നൽകുന്ന ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരത്തിന് ഡോ. എ കെ നമ്പ്യാർ അർഹനായി. മികച്ച നോവലിനുള്ള പുരസ്കാരത്തിന് എസ് മഹാദേവൻ തമ്പി (മൃതുസൂത്രം), അംബികാ സുതൻ മാങ്ങാട് (അല്ലോഹലൻ) എന്നിവർ അർഹരായി. മികച്ച നിരൂപണത്തിനുള്ള ശക്തി തയാട്ട് പുരസ്‌കാരം ഡോ. ടി കെ സന്തോഷ്‌കുമാറി (കവിതയുടെ രാഗപൂർണ്ണിമ) ന് ലഭിച്ചു.
മികച്ച കഥ: എം മഞ്ജു (തലപ്പന്ത്), കവിത: എം ഡി രാജേന്ദ്രൻ (ശ്രാവണബളഗോള), നാടകം: അനിൽകുമാർ ആലത്തുപറമ്പ് (മഹായാനം), റഫീഖ് മംഗലശ്ശേരി (കിതാബ്), ബാലസാഹിത്യം: ജി ശ്രീകണ്ഠൻ (മുതലക്കെട്ട്) പായിപ്ര രാധാകൃഷ്‌ണൻ (സൽക്കഥകൾ), വിഞ്ജാന സാഹിത്യം: എം ജയരാജ് (വൈക്കം സത്യഗൃഹ രേഖകൾ) എം കെ പീതാംബരൻ (മതം, മാനവികത, മാർക്‌സിസം), ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി പുരസ്കാരം: കെ എസ് രവികുമാർ (കടമ്മനിട്ട), കെ വി സുധാകരൻ (ഒരു സമര നൂറ്റാണ്ട്) . അബുദാബി ശക്തി പ്രത്യേക പുരസ്കാരത്തിന് കെ ആർ അജയൻ (സൂക്കോ കടന്ന്, വടക്ക് കിഴക്ക്), എം വി ജനാർദ്ദനൻ (പെരുമലയൻ), ഗിരിജ പ്രദീപ് (നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്) എന്നിവർ അർഹരായി.
അബുദാബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി കരുണാകരന്‍, എ കെ മൂസാ മാസ്റ്റര്‍, പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി കെ രാമകൃഷ്ണൻ അവാർഡ്. മറ്റു ജേതാക്കൾക്ക് 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.











0 comments