Deshabhimani

കോർപ്പറേറ്റ് വായ്പകൾക്ക് ധനസഹായം; ജർമ്മനിയിലെ ഡച്ച് ബാങ്കും പിഎൻബിയും കൈകോർക്കുന്നു

PNB.jpg
വെബ് ഡെസ്ക്

Published on Nov 26, 2026, 03:58 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ കോർപ്പറേറ്റ് വായ്പകൾക്കും കടങ്ങൾക്കും ധനസഹായം നൽകാനായി ജർമ്മനിയിലെ ഡച്ച് ബാങ്കും പിഎൻബിയും കൈകോർക്കുന്നു. ഇരുവരും ഇന്ന് കരാറിൽ ഒപ്പുവച്ചതറിയി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


ഇന്ത്യൻ കമ്പനികൾ വളരുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിനും, അവരുടെ തന്ത്രപരമായ അഭിലാഷങ്ങൾ പിന്തുടരുന്നതിനും, ആഗോള വിപണികളുമായുള്ള ബന്ധം കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കുമെന്ന് ഡച്ച് ബാങ്ക് ഗ്രൂപ്പ് ഫോർ ഇന്ത്യ ആൻഡ് എമർജിംഗ് ഏഷ്യയുടെ ചീഫ് എക്സിക്യൂട്ടീവ് കൗശിക് ഷപാരിയ പറഞ്ഞു.


ഓഹരിവിപണിയിൽ കാര്യക്ഷമമായി ഇടപെടുന്ന ഇന്ത്യൻ കമ്പനികൾക്ക് ധനസഹായം നൽകുന്നതിലൂടെ പിഎൻബിയ്ക്കും ഡച്ച് ബാങ്കിന്റെ ആഗോള ശൃംഖലയിലും പങ്കുചേരാനാകും.


സ്വതന്ത്ര ക്രെഡിറ്റ്, ഭരണ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട്, അണ്ടർറൈറ്റിംഗ്, കടം ക്രമീകരണം, സിൻഡിക്കേഷൻ, ഇടപാടുകൾ നടത്താനുള്ള സൗകര്യം എന്നിവ കമ്പനികളെയും സഖ്യത്തിലേക്കാകര്ഷിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home