വയനാട്ടിൽ യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസ് അടച്ചുപൂട്ടി; നോക്കുകുത്തിയായി മന്ത്രി

കൽപ്പറ്റ: വയനാട് ജില്ലയിൽ യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസ് അടച്ചുപൂട്ടി യുഡിഎഫ് സർക്കാർ. കരാർ കാലാവധി കഴിഞ്ഞ ജില്ലാ ഓഫീസറെ പിരിച്ച് വിട്ടിരുന്നു. പകരം ആരെയും നിയമിക്കാത്തതോടെ നാല് ദിവസമായി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. കേരളോത്സവം അടക്കമുള്ള പ്രവർത്തനങ്ങൾ ഇതോടെ താറുമാറി.
നവംബർ 20നാണ് ജില്ലാ ഓഫീസറെ പിരിച്ചുവിട്ടത്. യുവജനക്ഷേമ ബോർഡിന്റെ സംസ്ഥാന കേന്ദ്രത്തിൽ നിന്നും യാതൊരുത്തിലുള്ള ക്രമീകരണങ്ങളും നടത്താതെയാണ് ഓഫീസറെ പിരിച്ച് വിട്ടത്. യുവജനക്ഷേമ ബോർഡിന്റെ കീഴിൽ 10 സ്റ്റാഫുകൾ ഉണ്ട്. പകരക്കാരായി ആരെയും ഇതുവരെ നിയമിച്ചില്ല. ഇതേ തുടർന്ന് ക്ലബ്ബ്, വായനശാലകൾ രജിസ്ട്രേഷനും നടക്കുന്നില്ല.
യുവജനകാര്യവകുപ്പ് മന്ത്രി യുവജനക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞ് നോക്കുന്നില്ലെന്നും കഴിഞ്ഞ പത്ത് വർഷമായി ഒരു ദിവസം പോലും അടച്ചിടാത്ത ഓഫീസാണ് യുഡിഎഫ് പൂട്ടിയതെന്നും ഡിവൈഎഫ്ഐ വയനാട് ജില്ല സെക്രട്ടറി കെ എം ഫ്രാൻസിസ് പറഞ്ഞു.








0 comments