Deshabhimani

പുരുഷൻമാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

paternity leave
വെബ് ഡെസ്ക്

Published on Nov 26, 2026, 04:25 PM | 1 min read

ചെന്നൈ:തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള വിവാഹിതരായ പുരുഷൻമാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് വിജ്ഞാപനം ചെയ്തു. കുഞ്ഞിന്റെ ജനനത്തിന് 15 ദിവസം മുൻപോ ജനിച്ചു കഴിഞ്ഞ് ആറുമാസത്തിനകമോ ഈ അവധി പ്രയോജനപ്പെടുത്താം. നിലവിൽ സ്ത്രീകള്‍ക്ക് 365 ദിവസത്തെ അവധി അനുവദിക്കുന്നുണ്ട്.


പുരുഷ ജീവനക്കാർക്ക് പിതൃത്വ അവധി അനുവദിക്കുന്നത് കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കിടാനും കുഞ്ഞിനെ വളർത്തുന്നതിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ കേരളം,ഹരിയാന,സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായ അവധി അനുവദിക്കുന്നുണ്ട്. കേന്ദ്ര സര്‍വീസിലും അവധി നിലവിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home