Deshabhimani

6 വർഷം: 370 വിദേശ രോഗികൾക്ക് ജനിതക ചികിത്സ നൽകിയതായി അബുദാബി ആരോഗ്യ അധികൃതർ

Gene Therapy

Representative Image | AI

വെബ് ഡെസ്ക്

Published on Oct 22, 2026, 09:21 AM | 1 min read

ദുബായ്‌: അപൂർവ ജനിതക രോഗങ്ങൾക്കുള്ള നൂതന ചികിത്സയിലൂടെ 2020 മുതൽ 2026 വരെ വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 370ലധികം രോഗികൾക്ക് ചികിത്സ നൽകിയതായി അബുദാബി ആരോഗ്യ അധികൃതർ. അന്താരാഷ-്‌ട്ര രോഗികൾക്കായി നൽകിയ ജനിതകചികിത്സാ മരുന്നുകളുടെ കണക്കാക്കിയ മൂല്യം 330 കോടി ദിർഹമാണ്. യുഎഇയിൽ ഈ കാലയളവിൽ ആകെ 400ഓളം പേർക്ക് നൂതന ജനിതക ചികിത്സ നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു.


​അബുദാബിയിൽ ഒക-്‌ടോബർ 20ന് ആരംഭിച്ച ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടിയിൽ അബുദാബി ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് പദ്ധതിയുടെ എക-്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാത്തിമ അൽ കാബിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.


​അരിവാൾകോശ രോഗം, തലാസീമിയ, സ-്‌പൈനൽ മസ-്‌കൂലാർ അട്രോഫി, ഡുഷെൻ മസ-്‌കുലാർ ഡിസ്ട്രോഫി തുടങ്ങിയ രോഗങ്ങൾക്കാണ് ചികിത്സ നൽകിയത്. രോഗിയുടെ മൂലകോശങ്ങൾ ശേഖരിച്ച് പരീക്ഷണശാലയിൽ തകരാറുള്ള ജീനിൽ തിരുത്തൽ വരുത്തിയശേഷം കോശങ്ങൾ തിരികെ ശരീരത്തിൽ നിക്ഷേപിക്കുന്ന രീതിയും ഇതിൽ ഉൾപ്പെടുന്നു.


​പാരമ്പര്യ രക്തരോഗങ്ങൾക്കുള്ള ജീൻ എഡിറ്റിങ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 12നും 43നും ഇടയിൽ പ്രായമുള്ള 18 പേർക്ക് ചികിത്സ നൽകി. 29 പേർ ചികിത്സയ-്‌ക്ക്‌ അനുമതി ലഭിച്ച് കാത്തിരിക്കുകയാണ്. ചികിത്സ ലഭിച്ച എല്ലാവരിലും 100 ദിവസത്തിനുള്ളിൽ രക്തകോശങ്ങളുടെ ഉൽപ്പാദനം സ്ഥിരത കൈവരിച്ചതായും രക്തം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്നും ഡോ. ഫാത്തിമ പറഞ്ഞു. ചികിത്സ ലഭിച്ചവരിൽ 42 ശതമാനം പേർക്ക് 35 വയസിന് മുകളിലാണ് പ്രായം.


സുരക്ഷിതമായ ജനിതക ചികിത്സയ-്‌ക്ക്‌ വിദഗ്ധ പരിശോധന, മൂലകോശങ്ങളുടെ ശേഖരണം, ജീൻ തിരുത്തൽ, കീമോതെറാപ്പി, കോശങ്ങൾ ശരീരത്തിൽ ഉറപ്പിക്കൽ, തുടർനിരീക്ഷണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആരോഗ്യസംവിധാനം ആവശ്യമാണെന്നും അവർ വ്യക്തമാക്കി.​

എമിറാത്തി ജീനോം പദ്ധതിയുടെ ഭാഗമായി പത്തുലക്ഷത്തോളം ജനിതക സാമ്പിളുകൾ ശേഖരിച്ചതായി സഹമന്ത്രി ഷൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ അറിയിച്ചു. 3000ത്തിലധികം ആരോഗ്യസ്ഥാപനങ്ങളുമായും 35 ലക്ഷത്തിലധികം ചികിത്സാ രേഖകളുമായും പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു.


​അബുദാബി കിരീടാവകാശി ഷൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടി 22ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home