ജവാൻമാരെ ആദരിക്കാൻ അബുദാബി സാംസ്കാരിക വേദി

അബുദാബി : അബുദാബി സാംസ്കാരിക വേദി യുഎഇയിൽ ജോലി ചെയ്യുന്ന മുൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക വേദി ജവാൻമാരെ ആദരിക്കുന്നുണ്ട്. ജനുവരി 25ന് മുസഫയിൽ വെച്ചാണ് ചടങ്ങ്. യുഎഇയിൽ ജോലി ചെയ്യുന്ന മിലിട്ടറി, പാരാ മിലിട്ടറി വിഭാഗത്തിൽപ്പെട്ട മുൻകാല സൈനികർ പേരു വിവരം ജനുവരി 20ന് മുമ്പായി 055 7059769, 056 3884800 എന്നീ നമ്പറുകളിൽ അയക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.










0 comments