കുവൈത്തിൽ 79.63 ലക്ഷം ബാങ്ക് കാർഡ്

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രാദേശിക ബാങ്കുകൾ പുറത്തിറക്കിയ സാധുവായ ബാങ്ക് കാർഡുകളുടെ എണ്ണം 2026 ജൂൺ അവസാനം 79.63 ലക്ഷത്തിലെത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്ക്. 2025 അവസാനം 75.66 ലക്ഷം കാർഡായിരുന്നു. ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ 3.96 ലക്ഷം വർധിച്ചു. ബാങ്ക് കാർഡുകളുടെ എണ്ണത്തിൽ 5.23 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
പൊതുജന വിവര അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം കുവൈത്തിലെ ജനസംഖ്യ 53.1 ലക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഓരോ 100 താമസക്കാർക്കും ശരാശരി 150 ബാങ്ക് കാർഡുകൾ എന്ന നിലയിലെത്തി. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ ഉൾപ്പെടെ ഒരാൾ ഒന്നിലധികം ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന പ്രവണത ശക്തമായതും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെയും ആധുനിക ബാങ്കിങ് സേവനങ്ങളുടെയും വ്യാപകമായ സ്വീകാര്യതയും കണക്കുകൾ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.










0 comments