ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ 2018; കലാമത്സരങ്ങള്‍ ഇന്ന് തുടങ്ങും

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനോട് അനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങള്‍ ഡിസംബര്‍ 17, 18 തിയതികളില്‍ ഇസ ടൗണിലുള്ള ജഷന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സിനിമാറ്റിക് ഡാന്‍സ്, ഫോക് ഡാന്‍സ് എന്നീ ഇനങ്ങളിലായി മാറ്റുരക്കുന്ന ഈ കലാമത്സരങ്ങള്‍ തിങ്കളാഴ്ച സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഫെയര്‍ ജനറല്‍ കണ്‍വീനര്‍ എസ് ഇനയദുള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഫെയര്‍ സംഘാടക സമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യും.
പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കണ്‍വീനര്‍മാരായ സതീഷ് നാരായണന്‍ - 33368466, രഞ്ജു നായര്‍ - 33989636, നീന ഗിരീഷ് - 35372012, ഷമിതാ സുരേന്ദ്രന്‍ - 36324335 എന്നിവരെ ബന്ധപ്പെടുക.
മെഗാ ഫെയറിനോടു അനുബന്ധിച്ച കായിക മത്സരങ്ങളുടെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഡിസംബര്‍ 20, 21 തീയതികളിലായി സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ നടക്കും.
പ്രശസ്ത സൗത്തിന്ത്യന്‍ പിന്നണിഗായകരായ വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന തെന്നിന്ത്യന്‍ സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംഗീത നിശ 21 നും നടക്കും.








0 comments