തിരുവല്ല സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു

കുവൈറ്റ് സിറ്റി > പത്തനംതിട്ട തിരുവല്ല കുറ്റിപ്പുഴ മതിലുങ്കല്‍ വീട്ടില്‍ റോബി ജോണ്‍ (46) കുവൈറ്റില്‍ വെച്ച് മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുബാറക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഡയാലിസിസ് നടത്തുന്നതിനു മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്. ജെഹ്‌റ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായ അനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ശവസംസ്‌കാരം നാട്ടില്‍ നടക്കും.








0 comments