ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ നേത്ര പരിശോധനാ ക്യാമ്പ് ഷിഫയില്‍

മനാമ > ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ഈ മാസം 16ന് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12വരെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പിന് നേത്രരോഗ വിദഗ്ധരായ ഡോ. ശ്രേയസ് പാലവ്, ഡോ. അഞ്ജലി മണിലാല്‍, ഡോ. പ്രേമലത എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാമ്പ് ഡയബറ്റിക് റെറ്റിനോപതി പരിശോധനക്ക് സൗകര്യമൊരുക്കും. സൗജന്യമായി ഷുഗര്‍, ബിപി പരിശോധനയും ഉണ്ടാകും. ക്യാമ്പിനോടനുബന്ധിച്ച് ഷിഫ ഡയബറ്റോളജിസ്റ്റുമാരും ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുമാരുമാ ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ് എന്നിവരുടെ നേതൃത്വത്തില്‍ ഡയബറ്റിക് ക്ലിനിക്കും പ്രവര്‍ത്തിക്കും. കുട്ടികളില്‍ കാണുന്ന പ്രമേഹം, ജീവിത ശൈലീ രോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപതി എന്നിവയില്‍ ക്ലാസും സംശയ നിവാരണവും ഉണ്ടാകും.
'കുടുംബവും പ്രമേഹവും' എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനാചരണം. ഡയബറ്റിക് റെറ്റിനോപതി ഇന്ന് സാധാരണ കണ്ടുവരുന്നുണ്ട്. പ്രമേഹം മൂലം കണ്ണിന്റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണമായ പേരും മൊബൈല്‍ നമ്പറും താഴെപ്പറയുന്ന ഏതെങ്കിലും ഒരു മൊബൈല്‍ നമ്പറില്‍ വാട്സപ്പ് മെസേജ് അയച്ചു രജിസ്റ്റര്‍ ചെയ്യാം. കെടി സലിം - 33750999, ഗംഗന്‍ - 33015579, റോജിജോണ്‍ -39125828, ഫിലിപ്പ് -39842451, ശൈലേഷ് -38894031, സിജോ - 36726763.








0 comments