ad
Deshabhimani

കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ഹാട്രിക്ക് കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2018, 08:52 AM | 0 min read

റിയാദ് > സഫാമക്ക പോളിക്ലിനിക്ക് വിന്നേര്‍സ്  കപ്പിനും നോളെജ് ടവര്‍  റണ്ണേര്‍സ്   കപ്പിനും വേണ്ടിയുള്ള അഞ്ചാമത്  കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍   ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഐഐഎസ്ആര്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായത്.

യഥാര്‍ത്ഥ ചാമ്പ്യന്മാരുടെ പ്രകടനം പുറത്തെടുത്ത ഐഐഎസ്ആര്‍ കളിയുടെ പന്ത്രണ്ടാം മിനുട്ടില്‍ ഫൈസാനിലൂടെ ആദ്യ ഗോള്‍ നേടി. ആദ്യഗോള്‍ നേടിയതിന്റെ ആഘോഷങ്ങള്‍ തീരും മുമ്പേ കളിയുടെ പതിനാലാം മിനുട്ടില്‍ ഇഹാബിലൂടെ  ഗോള്‍ മടക്കി യാര സമനില പിടിച്ചു. എന്നാല്‍ പതറാതെ മുന്നേറിയ ഐഐഎസ്ആര്‍ പത്തൊന്‍പതാം മിനുട്ടില്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി  കളിയില്‍ മുന്‍തൂക്കം നേടി. റൈഹാന്‍ ആയിരുന്നു ഗോള്‍ നേടിയത്. ഇരുപത്തി നാലാം മിനുട്ടില്‍ ബാസിമിലൂടെ തങ്ങളുടെ മൂന്നാം ഗോള്‍ നേടി ലീഡ് 3-1 ആക്കി വര്‍ധിപ്പിച്ചു. ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചു വരാനുള്ള യാരയുടെ പരിശ്രമങ്ങള്‍ കരുത്തുറ്റ ഐഐഎസ്ആര്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു.

ഐഐഎസ്ആറിന്റെ ഷെയിഖ് ഫൈസാന്‍ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായും, ടോപ് സ്‌കോററായും  അഹമ്മദ് ഹംസ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്കുള്ള ട്രോഫി സഫാമക്ക മാര്‍ക്കെറ്റിംഗ് മാനേജര്‍ യഹിയ സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള നോളജ്ടവര്‍ കപ്പ് നോളജ് ടവര്‍ സെയില്‍സ് കോര്‍ഡിനെറ്റര്‍ ഐമാന്‍ ഫാത്തി സമ്മാനിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home