അഞ്ചാമത് കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും ഫൈനലില്‍

റിയാദ് > സഫാമക്ക പോളിക്ലിനിക്ക് വിന്നേര്‍സ് കപ്പിനും നോളെജ് ടവര്‍ റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദും ഫൈനലില്‍ പ്രവേശിച്ചു.
നസ്രിയ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനല്‍ മത്സരങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിനെ സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിജയിച്ചത്. കളിയുടെ 39 ാം മിനുട്ടില്‍ ജെറാള്‍ഡ് ആണ് യാരയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.
ന്യൂ-മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദിനെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍ന്മാരായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് വിജയിച്ചത്. ഐഐഎസ്ആറിനു വേണ്ടി റെഹാന്‍ മൂന്നു ഗോളും, അയ്‌മന്‍,മുഷിത്,ഫൈസാന്‍, അബ്ദുള്ള എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
മലാസ് ഏരിയാ കമ്മിറ്റി അംഗങ്ങളായ നാസര്‍, സുനില്‍, ന്യൂസനയ എരിയാകമ്മിറ്റി അംഗം കൃഷ്ണകുമാര്‍, കെഎഫ്ടി 2018 സംഘാടകസമിതി അംഗം സുരേഷ് കൂവോട് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.ഫൈനല്‍ മത്സരം നവംബര്‍ 9 വെള്ളിയാഴ്ച്ച വൈകിട്ട് 3:30 ന്സ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കും.










0 comments