ഓള്‍ ഇന്ത്യാ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സിയസ്‌കോ എഫ്‌സി ചാമ്പ്യന്മാരായി

കുവൈറ്റ് സിറ്റി > കുവൈറ്റിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ എകെഎഫ്‌സി സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 'സമ്മര്‍ ഷോഡൌണില്‍' സിയസ്‌കോ എഫ്‌സി ചാമ്പ്യന്‍മാരായി.
കുവൈറ്റിലെ 18 പ്രമുഖ ഇന്ത്യന്‍ ക്ലബ്ബുകളെ അണിനിരത്തി ബയാന്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ കരുത്തരായ ബിഗ്ബോയ്‌സ് എഫ്‌സിയേ ഫൈനലില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സിയസ്‌കോ എഫ്‌സി ജേതാക്കളായത് . ഗോവന്‍ ക്ലബ്ബ് ഫാത്തിമ ബോയ്‌സിനാണ് മൂന്നാം സ്ഥാനം. ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നാലാം സ്ഥാനവും ഫെയര്‍ പ്ലേ അവാര്‍ഡും സ്വന്തമാക്കി. ടൂര്‍ണമെനന്റിലെ മികച്ച താരമായി ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബാസിമും മികച്ച പ്രതിരോധനിര താരമായി സിയസ്‌കോ എഫ്‌സിയുടെ ക്യാപ്റ്റന്‍ ഡാനിഷിനേയും, മികച്ച ഗോള്‍ കീപ്പറായി ബിഗ് ബോയ്‌സ് എഫ്‌സിയുടെ നൗഫലിനേയും തെരഞ്ഞടുത്തു.








0 comments