കല കുവൈറ്റ് അബ്ബാസിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേന്ദ്ര ഓഫീസായി പ്രവർത്തിക്കുന്ന അബ്ബാസിയ കല സെന്ററിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു.
പ്രശസ്ത ഗസൽ സംഗീതഞ്ജൻ ഉമ്പായിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രകമ്മിറ്റി അംഗം നവീൻ കുറിപ്പ് അവതരിപ്പിച്ചു. സംഘടനാ നേതാക്കളായ സത്താർ കുന്നിൽ, ബഷീർ ബാത്ത, രഘുനാഥൻ നായർ, സാം പൈനുമ്മൂട്, വനിതാവേദി ട്രഷറർ വത്സ സാം, കലകുവൈറ്റ് ജോ സെക്രട്ടറി എം പി മുസ്ഫർ, അബ്ബാസിയ മേഖലാ പ്രസിഡന്റ് ശിവൻകുട്ടി, മുതിർന്ന അംഗം ജെ ആൽബർട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അബ്ബാസിയ മേഖലാ സെക്രട്ടറി പ്രിൻസ്റ്റൺ ചടങ്ങിനു നന്ദി രേഖപ്പെടുത്തി. തുടർന്ന് കല കുവൈറ്റ് പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.
അബ്ബാസിയ സ്വാദ് റെസ്റ്റോറന്റിന് സമീപം, യുണീക്ക് സ്റ്റോർ ബിൽഡിങ്ങിലാണ് പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. പുതിയ ഓഫിസിൽ രണ്ട് ഹാളുകൾ ഉൾപ്പടെ വിപുലമായ സൗകര്യമാണുള്ളത്.









0 comments