കുവൈറ്റിൽ അലക്കിയ വസ്ത്രങ്ങള്‍ ബാല്‍ക്കണിയില്‍ ഉണങ്ങാനിട്ടാൽ‍ പിഴ വീഴും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 08, 2018, 11:19 AM | 0 min read

കുവൈറ്റ്‌ സിറ്റി > കുവൈറ്റ്‌ സിറ്റിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ ബാല്‍ക്കണിയില്‍ അലക്കിയ വസ്ത്രങ്ങള്‍ ഉണങ്ങാനായിട്ടാല്‍ ഇനി മുനിസിപ്പാലിറ്റിക്ക് പിഴ കൊടുക്കേണ്ടി വരും. നിയമം നേരത്തെ നിലവിലുള്ളതായിരുന്നതായിരുന്നതെങ്കിലും 2008 ലെ മുനിസിപ്പിൽ ചട്ടം 190/2008 പ്രകാരം നഗര സൗന്ദര്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയെന്ന ഗണത്തിൽപെടുത്തി പിഴ ഒടുക്കേണ്ടിവരും.  നഗരത്തിലെ ബിൽഡിങ്ങുകൾ പരിശോധിച്ചു സ്വദേശി വിദേശി എന്ന പരിഗണന കൂടാതെ നടപടിയെടുക്കാനാണ് മുനിസിപ്പൽ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home