ad
Deshabhimani

സാജിദ് കാളികാവിന് കേളി യാത്രയയപ്പ് നല്‍കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2018, 04:30 PM | 0 min read

റിയാദ് >  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്തബി യുണിറ്റ് സെക്രട്ടറിയും ബത്ത ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സാജിദ് കാളികാവിന് ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഏരിയ വൈസ് പ്രസിഡന്റ്  സമദ് ചാത്തോലില്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച യാത്രയയപ്പ് ചടങ്ങില്‍ ഏരിയ പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതം ആശംസിച്ചു.  കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ ശിവദാസന്‍, അനില്‍ അറക്കല്‍, ട്രഷറര്‍ സിടി പ്രകാശന്‍, യുണിറ്റ് പ്രസിഡന്റ് രജീഷ് പിണറായി, മറ്റ് ഏരിയ കമ്മിറ്റി യുണിറ്റി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബത്ത ഏരിയയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സാജിദിന് സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് സാജിദ് നന്ദി പറഞ്ഞു.



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home