7 ബാലിസ്റ്റിക് മിസൈൽ തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി : തങ്ങളുടെ വ്യോമപരിധിയിലേക്ക് കടന്നുകയറിയ ഏഴ് ബാലിസ്റ്റിക് മിസൈൽ സായുധ സേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയം. ശനിയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ പാർപ്പിട മേഖലകൾക്ക് മുകളിലായാണ് മിസൈലുകൾ തടഞ്ഞുനിർത്തി തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്വാൻ വ്യക്തമാക്കി. തകർത്ത മിസൈലുകളുടെ അവശിഷ്‌ടം വിവിധ ഭാഗങ്ങളിൽ പതിക്കുകയും ചിലയിടങ്ങളിൽ ഭൗതിക നാശനഷ്‌ടംങ്ങൾ സംഭവിക്കുകയും ചെയ്‌തു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അവശിഷ്‌ടം പതിച്ച പ്രദേശങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ പരിശോധനയും സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments