ad
Deshabhimani

7 ബാലിസ്റ്റിക് മിസൈലും 15 ഡ്രോണും തടഞ്ഞു

Drone attack

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 12:08 PM | 1 min read

ദുബായ്: യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വ്യാഴാഴ്ച ഏഴ്‌ ബാലിസ്റ്റിക് മിസൈലും 15 ഡ്രോണും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചശേഷം ഇതുവരെ 334 ബാലിസ്റ്റിക് മിസൈലും 15 ക്രൂയിസ് മിസൈലും 1714 ഡ്രോണും യുഎഇ തടഞ്ഞതായും അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളിൽ ഇതുവരെ എട്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു.


ഇതിൽ സായുധസേനയിലെ രണ്ട് അംഗങ്ങളും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്‌തീൻ സ്വദേശികളായ ആറു പേരും ഉൾപ്പെടുന്നു. 158 പേർക്ക് ഇതുവരെ പരിക്കേറ്റു. ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കോമൊറോസ്, തുർക്കിയ, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്‌തീൻ, ഘാന, ഇൻഡോനേഷ്യ, സ്വീഡൻ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും യുഎഇ സ്വദേശികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home