യുഎഇയുടെ മധ്യസ്ഥത; 540 റഷ്യ– ഉക്രെയ്ൻ തടവുകാർ മോചിതരായി

ദുബായ് : റഷ്യയും ഉക്രെയ്‌നും തമ്മിൽ യുഎഇയുടെ മധ്യസ്ഥതയിൽ 540 തടവുകാരെ കൈമാറി. ഇരുരാജ്യങ്ങളും 270 വീതം തടവുകാരെ മോചിപ്പിച്ചു. ഇതോടെ യുഎഇയുടെ മധ്യസ്ഥതയിൽ ഇതുവരെ കൈമാറിയ തടവുകാരുടെ എണ്ണം 8,537 ആയി.
അന്താരാഷ-്‌ട്ര മധ്യസ്ഥൻ എന്ന നിലയിൽ യുഎഇയുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചതിനെ വിദേശമന്ത്രാലയം അഭിനന്ദിച്ചു. യുഎഇയുടെ മധ്യസ്ഥതയിൽ നടന്ന 27–-ാമത്തെ തടവുകാരുടെ കൈമാറ്റമാണിത്. റഷ്യയുമായും ഉക്രെയ്‌നുമായും യുഎഇക്കുള്ള ശക്തമായ ബന്ധമാണ് ഇത്തരം ഇടപെടലുകൾക്ക് സഹായകമാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും യുദ്ധത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ കുറയ-്‌ക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ തുടരുമെന്നും യുഎഇ അറിയിച്ചു.









0 comments