ഇബ്രിയിൽ 5000 വർഷം പഴക്കമുള്ള പുരാതന ശവകുടീരങ്ങൾ കണ്ടെത്തി

മസ്‌കത്ത്: ഇബ്രി ദാഹിറ ഗവർണറേറ്റിൽ 5000 വർഷം പഴക്കമുള്ള ശവകുടീരങ്ങളും പുരാവസ്‌തുക്കളും കണ്ടെത്തിയതായി അധികൃതർ. പൈതൃക, വിനോദസഞ്ചാര വകുപ്പ് നടത്തിയ പുരാവസ-്‌തു ഖനനത്തിൽ, ശവകുടീരങ്ങൾക്കുള്ളിൽനിന്ന് അസ്ഥികൂടാവശിഷ-്‌ടങ്ങളും കേടുപാടുകൾ സംഭവിക്കാത്ത മൺപാത്രങ്ങളും കണ്ടെടുത്തു. ഇവയിൽ ഭൂരിഭാഗവും ബിസി മൂന്നാം നൂറ്റാണ്ടിലെ മെസൊപ്പൊട്ടേമിയയിലെ "ജെംദെത് നസ്ർ' സംസ-്‌കാരവുമായി ബന്ധപ്പെട്ടവയാണ്.
ഇബ്രി വിലായത്തിലെ അൽ ഐനൈൻ എന്ന ജനവാസമേഖലയിൽ കഴിഞ്ഞയാഴ-്‌ച തുടക്കത്തിലാണ് ഖനനം ആരംഭിച്ചത്. അതിവേഗത്തിലുള്ള നഗരവികസനത്തിനിടയിൽ ചരിത്രശേഷിപ്പുകളെ രേഖപ്പെടുത്താനും സംരക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദാഹിറയിലെ പൈതൃക, വിനോദസഞ്ചാര വകുപ്പ് ഡയറക-്‌ടർ വലീദ് ബിൻ ഹമദ് അൽ ഗാഫ്രി പറഞ്ഞു.
അമ്പുമുനകൾ, കോടാലികൾ, കഠാരകൾ തുടങ്ങിയ ചെമ്പ്, വെങ്കല ഉപകരണങ്ങളും അതേ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ധാരാളം മുത്തുകളും ഇവിടെനിന്ന് കണ്ടെടുത്തു. ഈ മാസം അവസാനംവരെ ഖനന പ്രവർത്തനങ്ങൾ തുടരും. അയൽ സംസ-്‌കാരങ്ങളുമായി ഒമാനുണ്ടായിരുന്ന ചരിത്രപരമായി വ്യാപാര ബന്ധങ്ങളിലേക്കാണ് കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.









0 comments