Deshabhimani

സർക്കാരിന്റെ പരിപാടികൾ നശിപ്പിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ് എന്ന് പുറത്തുവന്നുകഴിഞ്ഞു: പി രാജീവ്

P Rajeev.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 04:11 PM | 1 min read

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പരിപാടികൾ നശിപ്പിക്കാൻ മുന്നിട്ടുനിൽക്കുന്നത് കോൺഗ്രസുകാർ തന്നെയാണെന്ന് ഇപ്പോൾ പുറത്തുവന്നുവെന്ന് മുൻ മന്ത്രി പി രാജീവ്. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിലുളള ചിത്രം പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചത് കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ്. പറവൂർ പവർ കട്ട് ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ഫ്യൂസ് ഓറിയതും കോൺഗ്രസ് പ്രവർത്തകനാണ്.


അവർക്കുള്ളിലെ തന്നെ പ്രശ്നങ്ങൾ പുറത്തുവരുന്നതാകാനേ സാധ്യതയുള്ളൂ. മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രിമാരും നേതാക്കളും പറയുമ്പോഴെല്ലാം പുറത്തുവരുന്നത് അവരുടെ തന്നെ പ്രവർത്തകരാണ്.


നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി മദ്യപിച്ചിരുന്നു എന്ന് കണ്ടാൽ തന്നെ മനസിലാകുമെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്, എന്നാൽ പൊലീസ് അത് എഫ്‌ഐആറിൽ പോലും രേഖപ്പെടുത്തിയിരുന്നില്ല. അധികാരമുള്ളവരെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.


കിഫ്‌ബി വഴി കളമശ്ശേരി മണ്ഡലത്തിൽ മാത്രം നടന്നത് 800 കോടിയുടെ വികസനമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്, മുൻപ് ഫണ്ട് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതിൽ നിന്നും ഒരുപാടധികം പണം കിഫ്‌ബി വഴി മണ്ഡലത്തിൽ ലഭിച്ചിരുന്നു.


സർക്കാരിന്റെ ശുപാർശയ്ക്ക് പകരം ഗവർണർ സ്വീകരിക്കുന്നത് യുവമോർച്ചയുടെ ശുപാർശയാണ്. ഇതിനോട് കണ്ണടയ്ക്കുന്നു സർക്കാർ നിലപാടിലെയാണ് ഡീൽ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home