Deshabhimani

നവോദയ ദമ്മാം മേഖല സ്‌കോളർഷിപ് വിതരണം

Navodaya Dammam.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 04:06 PM | 1 min read

ദമ്മാം: നവോദയ ദമ്മാം മേഖലാതല സ്‌കോളർഷിപ് വിതരണം കോബ്ര അമ്യൂസ-്‌മെന്റ് പാർക്ക് ഹാളിൽ നടന്നു. പത്ത്‌, പ്ലസ്‌ടു ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ 80 കുട്ടികൾക്കാണ് മേഖലാതലത്തിൽ സ്‌കോളർഷിപ് സമ്മാനിച്ചത്‌. പത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ നേടിയ ഫാത്തിമ ഷാനയ്‌ക്ക് ലത്തീഫ് സ്‌മാരക വിദ്യാഭ്യാസ എൻഡോവ്മെന്റും സമ്മാനിച്ചു.


ശാസ്ത്രപ്രചാരകൻ ഡോ. വൈശാഖൻ തമ്പി ഉദ്ഘാടനം ചെയ-്‌തു. കേന്ദ്ര കമ്മിറ്റിയംഗം സ-്‌മിത നരസിംഹൻ അധ്യക്ഷയായി. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, രക്ഷാധികാരി സമിതിയംഗങ്ങളായ പ്രദീപ് കൊട്ടിയം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, കൃഷ-്‌ണകുമാർ ചവറ, രാജേഷ് ആനമങ്ങാട്, ദമ്മാം ഇന്ത്യൻ സ്‌കൂൾ അധ്യാപിക സബീന, കേന്ദ്ര വൈസ് പ്രസിഡന്റ് ഒ പി സജീഷ്, ജോയിന്റ് ട്രഷറർ മോഹൻദാസ് കുന്നത്ത്, മേഖല ട്രഷറർ ഉണ്ണി എങ്ങണ്ടിയൂർ, കേന്ദ്ര എക്‌സിക്യൂട്ടിവ്‌ അംഗം അനിൽകുമാർ, കുടുംബവേദി ഭാരവാഹികളായ നരസിംഹൻ, സുരേഷ് കൊല്ലം, മുസമ്മിൽ എന്നിവർ പങ്കെടുത്തു. പ്രവിശ്യയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. റീജണൽ സെക്രട്ടറി നൗഫൽ വെളിയംകോട് സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home