Deshabhimani

ഫ്ലൈദുബായ് ജീവനക്കാർക്ക് സായിദ് രണ്ടാം ക്ലാസ് ഓർഡർ ബഹുമതി

Flydubai Cre
വെബ് ഡെസ്ക്

Published on Oct 29, 2026, 04:02 PM | 1 min read

ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ യാത്രയ-്‌ക്കിടെ പൈലറ്റ്‌ നടത്തിയ ആക്രമണത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധീരതയോടെയും ഉത്തരവാദിത്തബോധത്തോടെയും പ്രവർത്തിച്ച ജീവനക്കാരെ യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. സായിദ് രണ്ടാം ക്ലാസ് ഓർഡർ ബഹുമതിയാണ് ഫ്ലൈദുബായ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്ക് സമ്മാനിച്ചത്.


​ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജീവനക്കാർക്ക് ബഹുമതി കൈമാറി. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ പ്രകടിപ്പിച്ച ധീരത, പ്രൊഫഷണൽ മികവ്, ഉത്തരവാദിത്തബോധം എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്, ദുബായ് എയർപോർട്സ് ചെയർമാൻ, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക-്‌സിക്യൂട്ടീവുമായ ഷൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home