Deshabhimani

ആദ്യ മണിക്കൂറിൽ 5000 പേർ; വൈബ് കോഡിങ് പരിശീലനവുമായി യുഎഇ

uaeflag
വെബ് ഡെസ്ക്

Published on Nov 02, 2026, 10:51 AM | 1 min read

ദുബായ് : നിർമിത ബുദ്ധിയുടെ സഹായത്തോടെ വെബ്സൈറ്റുകളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും വികസിപ്പിക്കാൻ പഠിപ്പിക്കുന്ന വെബ് കോഡിങ് പരിശീലന പരിപാടിക്ക് തുടക്കമിട്ട്‌ യുഎഇ എഐ ഓഫീസ്. യുഎഇ കോഡ്സ് ദിനത്തോടനുബന്ധിച്ച് ആരംഭിച്ച പരിശീലനത്തിൽ ആദ്യ മണിക്കൂറിനുള്ളിൽ 5000 പേർ പങ്കാളികളായി. സ്വാഭാവിക ഭാഷയിൽ സ്വന്തം ആശയങ്ങൾ വിവരിച്ചാൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തനക്ഷമമായ വെബ്സൈറ്റുകളുടെയും ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെയും മാതൃകകൾ തയ്യാറാക്കാൻ സഹായിക്കുന്ന രീതിയാണ് വൈബ് കോഡിങ്. മുൻകൂട്ടി പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലാത്തവർക്കും സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തം ആശയങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കാൻ പരിശീലനം അവസരമൊരുക്കും.


​ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലെ അതിവേഗ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്താൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യമെന്ന് നിർമിത ബുദ്ധി സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. ​15 വയസ്സ്‌ പൂർത്തിയായവർക്ക് ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാം. പ്രോഗ്രാമിങ് പരിജ്ഞാനം നിർബന്ധമില്ല. ​2001 ഒക-്‌ടോബർ 29ന് മേഖലയിലെ ആദ്യ ഇ–-സർക്കാർ സംരംഭത്തിന് തുടക്കമിട്ടതിന്റെ ഓർമയ-്‌ക്കായി എല്ലാ വർഷവും ഇതേ ദിവസം യുഎഇ കോഡ്സ് ദിനമായി ആചരിക്കാൻ 2021ൽ ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചിരുന്നു. 2023 നവംബറിൽ അന്താരാഷ്ട്ര പ്രോഗ്രാമിങ് ദിനം ഇ‍ൗ ദിവസം ആചരിക്കാനുള്ള യുഎഇയുടെ നിർദേശം യുനെസ-്‌കോ അംഗീകരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home