Deshabhimani

കേരള പൊലീസിന്റെ സൈബർഡോം സംവിധാനം വിപുലീകരിക്കും

cyberdome kp
വെബ് ഡെസ്ക്

Published on Nov 02, 2026, 12:00 PM | 1 min read

തിരുവനന്തപുരം: കേരള പൊലീസിന്റെ സൈബർഡോം സംവിധാനം വിപുലീകരിക്കാൻ തീരുമാനം. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ഡിജിറ്റൽ തെളിവുകളുടെ പരിശോധനയ്ക്കുമായി പുതിയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും. ഒക്ടോബറിൽ കൊച്ചിയിൽ നടന്ന രാജ്യാന്തര സൈബർ സുരക്ഷാ സമ്മേളനമായ കൊക്കോണിലാണ് സൈബർഡോം വിപുലീകരിക്കുന്ന കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്.


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിവിവര മോഷണം, വ്യാജ വെബ്സൈറ്റുകൾ, ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയവയുടെ അന്വേഷണത്തിനാണ് പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുക. നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള സൈബർ ഭീഷണി കണ്ടെത്തൽ, ഡിജിറ്റൽ ഫോറൻസിക് പരിശോധന, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.


സൈബർ സുരക്ഷാ സ്ഥാപനമായ സൈബിളുമായി കേരള പൊലീസ് മൂന്നുവർഷത്തെ സഹകരണ കരാറിലും ഏർപ്പെട്ടിട്ടുണ്ട്. വിവരച്ചോർച്ച, മോഷ്ടിക്കപ്പെട്ട പാസ്‌വേഡുകൾ, ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കുന്നതാണ് കരാർ.


തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ സൈബർ അന്വേഷണത്തിനും പരിശീലനത്തിനുമായി സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള സൈബർഡോം സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home