Deshabhimani

കായികമേളയിലെ ഭക്ഷണത്തിൽ പുഴു: കായികാധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

Teacher Arrested.jpg
വെബ് ഡെസ്ക്

Published on Nov 02, 2026, 01:24 PM | 1 min read

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്നമം​ഗലം മജിസ്ട്രേറ്റ് കോടതിയാണ് ജിജോയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംഭവത്തിൽ അറസ്റ്റിലായ അധ്യാപകന് സസ്പെൻഷനും നൽകിയിരുന്നു.


തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായ മത്സരിച്ചയാളാണ് ജിജോ ജെയിംസ്. കഴിഞ്ഞ മാസം 29 നാണ് ജിജോ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽ പുഴു ഉണ്ടെന്ന് വ്യാജേന പ്രദർശിപ്പിച്ചെന്നും എഫ്ഐആർ. കലാപശ്രമത്തിനുള്ള വകുപ്പാണ് ജിജോയ്ക്കെതിരെ ചുമത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home