Deshabhimani

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ക്ലോസിങ് ബെൽ മുഴക്കി ശ്രുതി ചോപ്ര; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തക

Shruti Chopra
വെബ് ഡെസ്ക്

Published on Nov 02, 2026, 02:27 PM | 1 min read

ലണ്ടൻ : ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ലോസിങ് ബെൽ മുഴക്കി ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തക ശ്രുതി ത്രിപാഠി ചോപ്ര. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ വംശയായ ആദ്യ മാധ്യമപ്രവർത്തകയാണ് ശ്രുതി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 29ന് നടന്ന ചടങ്ങിനാണ് ശ്രുതി നേതൃത്വം നൽകിയത്.


ഡൗ ജോൺസിന്റെ കീഴിലുള്ള ഫിനാൻഷ്യൽ ന്യൂസ്, പ്രൈവറ്റ് ഇക്വിറ്റി ന്യൂസ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ഇൻ ചീഫാണ് ശ്രുതി. ആഗോള സാമ്പത്തിക, ബിസിനസ് മേഖലകളിൽ സ്വാധീനം ചെലുത്തുന്ന ദക്ഷിണേഷ്യൻ വംശജരായ പ്രമുഖരെ പരിചയപ്പെടുത്തുന്ന ‘സൗത്ത് ഏഷ്യൻ പവർ ബ്രോക്കേഴ്സ്’ പട്ടികയുടെ രണ്ടാം പതിപ്പ് പുറത്തിറക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബെൽ മുഴക്കാൻ ശ്രുതിക്ക് അവസരം ലഭിച്ചത്.


ധനകാര്യ സേവനങ്ങൾ, നിക്ഷേപം, നിയമം, ബിസിനസ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച ദക്ഷിണേഷ്യൻ വംശജരുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന ചടങ്ങിനിടെയാണ് ശ്രുതിക്ക് ഈ അവസരം ലഭിച്ചത്. ബിസിനസ് മേഖലയിൽ കൂടുതൽ പേർക്ക് അവസരങ്ങൾ ഒരുക്കുകയും മറ്റുള്ളവർക്ക് മുന്നേറാൻ വഴിയൊരുക്കുകയും ചെയ്തവരെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ജൂലിയ ഹോഗറ്റ് ചടങ്ങിൽ പ്രശംസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home