Deshabhimani

തണുത്തുവിറയ്ക്കാൻ മൂന്നാർ; താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക്

munnar fog
വെബ് ഡെസ്ക്

Published on Nov 02, 2026, 03:23 PM | 1 min read

മൂന്നാർ : മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് മൂന്നാറിൽ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് താപനില ആറ് ഡിഗ്രിയിലേക്ക് താഴ്ന്നത്. ശൈത്യത്തിന്റെ വരവറിയിച്ച് പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ട്‌ ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ വിദൂര എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പകൽ ചൂട് കൂടുന്നതുസരിച്ച് രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ കാഠിന്യം ഏറുന്നത്. വരും ദിവസങ്ങളിൽ മൂന്നാർ മേഖലയാകെ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നാണ് കരുതുന്നത്.


ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നാറിലെ താപനില മെനസിലെത്തുമെന്നാണ് കരുതുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ മൂന്നാറിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും ഇത് ആകർഷണമാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home