മാപ്പ് പറഞ്ഞാലും കേസ് പിന്‍വലിക്കില്ല; ഷാജൻ സ്കറിയക്കെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിൽ യൂട്യൂബർ ഷാജൻ സ്കറിയക്കെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്. മാപ്പ് പറഞ്ഞാലും ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ മേധാവി വി നന്ദകുമാർ പറഞ്ഞു.
ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു വ്യാജ പ്രചാരണവും അനുവദിക്കില്ലെന്നും കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസെടുക്കുമെന്നും നന്ദകുമാർ പറഞ്ഞു. പുറത്തുള്ള ഒരു സെറ്റിൽമെന്റിനും തയ്യാറാകില്ല. നിയമപരമായി ശക്തമായി തന്നെ മുന്നോട്ടുപോകും. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിലെന്നും നന്ദകുമാർ പറഞ്ഞു.
യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ ആരോപണം. 2020 നവംബർ 21നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ വീഡിയോ യൂസഫലിക്കെതിരെ വീഡിയോ വന്നത്. ഇതിന് പിന്നാലെ 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് നൽകുകയായിരുന്നു. പിന്നാലെ മാപ്പപേക്ഷയുമായി ഷാജൻ സ്കറിയ രംഗത്തെത്തിയിരുന്നു.









0 comments