നേപ്പാളിൽ മഞ്ഞിൽ കുടുങ്ങിയ ഇന്ത്യൻ യാത്രാ സംഘത്തെ പുറത്തെത്തിച്ചു

കാഠ്മണ്ഡു:നേപ്പാളിലെ വിദൂരമായ ഷേ-ഫോക്സുംഡോ നാഷണൽ പാർക്ക് പ്രദേശത്ത് കുടുങ്ങിയ ഇന്ത്യൻ വിനോദസഞ്ചാര സംഘത്തിലെ ആറുപേരെയും പുറത്തെത്തിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന സംഘം ഇന്നലെ മുതൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
നിലവിൽ ഇവര്‍ ചികിത്സയിൽ കഴിയുകയാണ്. കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഷേ ഫോക്സുംഡോ റൂറൽ മുനിസിപ്പാലിറ്റിയിലെ ധോ മേഖലയിലാണ് സഞ്ചാരികൾ മഞ്ഞിൽ അകപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 3,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമായ ഷേ ഫോക്സുംഡോ സന്ദർശിച്ച ശേഷം മടങ്ങവെ നുംലാ, വാഗ്ല പാസുകളിൽ വെച്ചാണ് ഇവർ കനത്ത മഞ്ഞുവീഴ്ചയിൽ പെട്ടത്.









0 comments