Deshabhimani

പുത്തൻ ഔഡി ക്യൂ 3 കേരള വിപണിയിൽ അവതരിപ്പിച്ച് പിപിഎസ് മോട്ടോഴ്‌സ്

New Audi Q3

ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള വാഹനത്തിന്റെ താക്കോൽദാനം ഔഡി ഇന്ത്യ സോണൽ മാനേജർ സർവേശ് മിശ്ര നിർവഹിക്കുന്നു.

വെബ് ഡെസ്ക്

Published on Nov 02, 2026, 05:35 PM | 2 min read

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ റീട്ടെയിൽ ഗ്രൂപ്പായ പിപിഎസ് മോട്ടോഴ്‌സ് മൂന്നാം തലമുറ ഔഡി ക്യൂ 3 കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ പത്ത് ഉപഭോക്താക്കൾക്കുള്ള വാഹനത്തിന്റെ താക്കോൽദാനം ഔഡി ഇന്ത്യ സോണൽ മാനേജർ സർവേശ് മിശ്ര നിർവഹിച്ചു. 51.99 ലക്ഷം രൂപയാണ് ഈ ലക്ഷ്വറി എസ്‍യുവിയുടെ എക്സ്-ഷോറൂം പ്രാരംഭവില. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള എസ്എവിഡബ്ല്യുഐപിഎൽ പ്ലാന്റിൽ പൂർണമായും തദ്ദേശീയമായാണ് വാഹനം നിർമിച്ചിരിക്കുന്നത്.


അത്യാധുനിക സാങ്കേതികവിദ്യയും ക്വാട്രോ പെർഫോമൻസും ഒത്തിണങ്ങിയ പുത്തൻ ഔഡി ക്യൂ 3 ലക്ഷ്വറി എസ്‍യുവി സെഗ്‌മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നും പ്രീമിയം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പിപിഎസ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ രാജീവ് സംഘ്‌വി പറഞ്ഞു. 150 കിലോവാട്ട് പവറും 320 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് പുത്തൻ ഔഡി ക്യൂ 3-ന് കരുത്തേകുന്നത്. വെറും 7.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഔഡിയുടെ വിഖ്യാതമായ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, അഞ്ച് ഡ്രൈവിംഗ് മോഡുകളുള്ള ഔഡി ഡ്രൈവ് സെലക്ട്, പ്രോഗ്രസീവ് സ്റ്റിയറിംഗ് എന്നിവ ഏത് പ്രതികൂല റോഡുകളിലും മികച്ച നിയന്ത്രണവും സുരക്ഷിതമായ യാത്രാനുഭവവും ചടുലമായ ഡ്രൈവിംഗ് മികവും ഉറപ്പുനൽകുന്നു.


25,600 വ്യക്തിഗത മൈക്രോ-എൽഇഡികൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇഷ്ടാനുസരണം മാറ്റാവുന്ന ഡേടൈം-റണ്ണിംഗ്-ലൈറ്റ് സിഗ്നേച്ചറുകൾ, ഡൈനാമിക് ലൈറ്റ് സീക്വൻസിംഗ്, പിന്നിൽ പ്രകാശിക്കുന്ന ഔഡി ലോഗോ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്. 30.22 സെൻ്റീമീറ്റർ ഔഡി വെർച്വൽ കോക്ക്പിറ്റും 32.51 സെൻ്റീമീറ്റർ സെൻട്രൽ എംഎംഐ ടച്ച് സ്ക്രീനും സംയോജിപ്പിച്ച ഡിജിറ്റൽ പനോരമിക് ഡിസ്‌പ്ലേയാണ് ഇന്റീരിയറിലെ മുഖ്യാകർഷണം.


കൂടാതെ, ഡ്രൈവിങ് വിവരങ്ങൾ വിൻഡ് സ്ക്രീനിൽ നേരിട്ട് തെളിയുന്ന ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പുറത്തു നിന്നുള്ള ശബ്ദം തടയുന്ന അക്കോസ്റ്റിക് ഗ്ലാസുകൾ, 12 സ്പീക്കറുകളുള്ള 420 വാട്ട് സോനോസ് പ്രീമിയം സൗണ്ട് സിസ്റ്റം, സ്പോർട്ടി സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോളിൽ കൂടുതൽ ഇടം നൽകുന്ന പുതിയ ഇന്റഗ്രേറ്റഡ് സ്വിച്ച് മൊഡ്യൂൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ അഡ്ജസ്റ്റബിൾ മുൻ സീറ്റുകൾ, ക്രമീകരിക്കാവുന്ന പിൻസീറ്റുകൾ യാത്രാസുഖം ഇരട്ടിയാക്കും.


സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് 9 എയർബാഗുകൾ, ഫ്രണ്ട് എമർജൻസി ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ് പ്ലസ്, 50 മീറ്റർ റിവേഴ്സ്-റൂട്ട് മെമ്മറി തുടങ്ങിയ മികച്ച സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഉപഭോക്താക്കൾക്കായി 15 വർഷം വരെയുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ്, 10 വർഷം വരെയുള്ള സർവീസ് വാല്യൂ പാക്കേജുകൾ, എക്സ്റ്റെൻഡഡ് വാറന്റി, ആകർഷകമായ ഫിനാൻസ് പദ്ധതികൾ എന്നിവയും പിപിഎസ് മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home