Deshabhimani

വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Crime Scene
വെബ് ഡെസ്ക്

Published on Nov 02, 2026, 06:27 PM | 1 min read

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. സുബനിയുടെ ശരീരത്തിൽ ആറോളം മുറിവുകളുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home