Deshabhimani

സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ അന്തരിച്ചു

Ali Bafaqi Thangal
വെബ് ഡെസ്ക്

Published on Nov 02, 2026, 07:42 PM | 1 min read

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. മയ്യത്ത്‌ നിസ്‌കാരം ചൊവ്വ പകൽ ഒന്നിന്‌ കൊയിലാണ്ടിയിൽ. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മർകസ് ഖൽഫാന്റെയും പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.


എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ പദവികളും വഹിച്ചു. ജാമിഅ മുഈനിയ്യ അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽത്വാനുൽ ഹിന്ദ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുല്‍സു. മക്കള്‍: ഇബ്രാഹിം ബാഫഖി, ഹുസൈന്‍ ബാഫഖി, ഉസ്മാന്‍ ബാഫഖി, ഇസ്മായില്‍ ബാഫഖി, സൈദ് ഉമര്‍ ബാഫഖി, സൈന്‍ ബാഫഖി, അബ്ദുറഹ്മാന്‍ ബാഫഖി, ശരീഫ റുഖയ്യ, ഹാഷിം ബാഫഖി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home