Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌; സംഘാടക സമിതി രൂപീകരണം നാളെ

Aksharamuttam
വെബ് ഡെസ്ക്

Published on Nov 02, 2026, 07:48 PM | 1 min read

കോഴിക്കോട്‌ : ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സംസ്ഥാന മെഗാ ഫൈനൽ 29ന്‌ കോഴിക്കോട്ട്‌ നടക്കും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ സീസൺ 15ന്റെ അവസാനഘട്ട മത്സരങ്ങൾക്കാണ്‌ കോഴിക്കോട്‌ വേദിയാകുന്നത്‌. നടക്കാവ്‌ ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ മെഗാ ഫൈനൽ മത്സരങ്ങൾ. എൽപിമുതൽ ഹയർ സെക്കൻഡറിവരെയുള്ള വിഭാഗങ്ങളിൽനിന്നായി 14 ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കും. മത്സര നടത്തിപ്പിനുള്ള സംഘാടക സമിതി ബുധനാഴ്‌ച രൂപീകരിക്കും. വൈകിട്ട്‌ അഞ്ചിന്‌ നടക്കാവ്‌ ഗേൾസ്‌ സ്‌കൂളിലാണ്‌ സംഘാടക സമിതി രൂപീകരണ യോഗം. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home