Deshabhimani

അച്ച‌ടക്കം പഠിപ്പിക്കുന്ന സിസാ തോമസിന്റെ നിയമനം സംഘപരിവാർ ഒത്താശയോടെ

sisa thomas

സിസാ തോമസ്

വെബ് ഡെസ്ക്

Published on Nov 02, 2026, 07:29 PM | 2 min read

തിരുവനന്തപുരം: അനധികൃതമായി പ്രതിഷേധിച്ചതിനാണ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് നിരന്തരം വാദിക്കുന്ന കാലടി സർവകലാശാല വിസി സിസാ തോമസിന്റെ നിയമനങ്ങളും അടിമുടി നിയമലംഘനം. സംഘപരിവാറിന്റെ നിറഞ്ഞ ഒത്താശയോടെയാണ് സിസാ തോമസ് സർവകലാശാലകളിൽ വിസിയായി തുടരുന്നത്. സർവകലാശാലകളിൽ ആർഎസ്എസ് അജണ്ട സിസാ തോമസുമാരിലൂടെ സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇതിനു മൗനാനുവാ​ദം നൽകുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും മന്ത്രിയും.


എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെ എത്തിച്ച് മുൻ ​​ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആണ്. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറായി അധിക ചുമതല നൽകിയായിരുന്നു നിയമനം. കഴിഞ്ഞ സർക്കാർ നൽകിയിരുന്ന ലിസ്റ്റ് വെട്ടിയാണ് ​ഗവർണറുടെ കൈയ്യാളായ സിസാ തോമസിനെ നിയമിച്ചത്. ​ഗവർണറുടെ അന്നത്തെ സർവാധികാരത്തെയും വ്യക്തിതാത്പര്യങ്ങളെയും കഴിഞ്ഞ സർക്കാർ അതിശക്തമായി എതിർക്കുകയും നിയമപരമായി നേരിടുകയും ചെയ്തിരുന്നു.


സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. എം എസ് രാജശ്രീയുടെ നിയമനം ഒക്ടോബർ 20ന് സുപ്രീം കോടതി റദാക്കിയിരുന്നു. സിസ തോമസിന്റെ നിയമനം സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമാണ്. ഏതെങ്കിലും ഒരു സർവകലാശാല വിസിക്കോ പ്രോ-വിസിക്കോ ഉള്ള തസ്തികയിലേക്കാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയ്ക്കോ പകരം ചുമതല നൽകണമെന്നതാണ് ചട്ടം. ഇതുപ്രകാരം ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിന്റെയും ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഇഷിത റോയിയുടെയും പേര് സർക്കാർ നിർദേശിച്ചു. ഇതിനെ മറികടന്നായിരുന്നു ​ഗവർണർ തങ്ങളുടെ കയ്യാളായ സിസാ തോമസിനെ തിരുകി കയറ്റിയത്.


വിസി ചുമതല വഹിക്കുന്ന ആളിന് പ്രൊഫസർ പദവിയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണമെന്നാണ് യുജിസി വ്യവസ്ഥ. കോടതിയിൽ സമർപ്പിച്ചിരുന്ന ഡോ. സിസാ തോമസിന്റെ വ്യക്തിവിവര സാക്ഷ്യപത്രപ്രകാരം എട്ടു വർഷത്തെ പ്രൊഫസർ പരിചയം മാത്രമാണുണ്ടായിരുന്നത്. 1991 ജൂൺ 20നാണ് ഇവർ ലക്ചററായത്. സാങ്കേതിക സർവകലാശാലയിൽ 2018 നവംബർ ഏഴിനു നൽകിയ സാക്ഷ്യപത്രത്തിൽ ഏഴുവർഷക്കാലമാണ് പ്രൊഫസർ പ്രവൃത്തിപരിചയമായി നൽകിയിരുന്നത്. ഈ വ്യവസ്ഥകളെല്ലാമാണ് ​മുൻ ​ഗവർണർ സിസാ തോമസിനു വേണ്ടി മറികടന്നത്.


സംഘപരിവാറിന്റെ കയ്യാളായി നിൽക്കുകയും വളഞ്ഞ വഴിയിലൂടെ പദവി നേടിയെടുക്കുകയും ചെയ്ത സിസാ തോമസാണ് ഇപ്പോൾ വിദ്യാർഥികളെ നിരന്തരം വേട്ടയാടുന്നത്. പ്രതിഷേധിച്ചതിൻെ പേരിൽ 16 വിദ്യാർഥികളെയാണ് അന്യായമായി സസ്പെൻഡ് ചെയ്തത്. കൃത്യമായ ദിവസം പോലും പറയാതെയാണ് സസ്പെൻഷൻ. കഴിഞ്ഞ 60 ദിവസത്തിലധികമായി വിദ്യാർഥികൾ സസ്പെൻഷനിൽ തുടരുകയാണ്. കുട്ടികളെ പരീക്ഷ എഴുതിക്കാതിരിക്കാൻ കോടതി കയറിയ ആദ്യത്തെ സർവകലാശാലയായി കാലടി സർവകലാശാല മാറി. ഇതിനെതിരെ യുഡിഎഫ് സർക്കാനും മൗനം തുടരുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home